വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമി; അപേക്ഷ ജൂണ്‍ 10 വരെ സ്വീകരിക്കും

മലപ്പുറം: എസ് എസ് എഫ് വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയിലേക്കുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 10 വരെ സ്വീകരിക്കും. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ വേങ്ങര ഇരിങ്ങല്ലൂര്‍ മജ്മഅ് ക്യാംപസിലാണ് വിസ്ഡം സിവില്‍ സര്‍വീസ് അക്കാഡമി പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ജില്ലയില്‍ വിസ്ഡം സിവില്‍ സര്‍വീസ് അക്കാഡമിയുടെ മൂന്ന് പ്രീകോച്ചിംഗ് സെന്ററുകള്‍ ജൂലൈ മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
 കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വെട്ടിച്ചിറ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവയാണ് ജില്ലയിലെ പ്രീ കോച്ചിംഗ് സെന്ററുകള്‍. ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീകോച്ചിംഗ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്. സ്‌കൂള്‍ അവധി ദിനങ്ങളിലും ഒഴിവുകാലങ്ങളിലുമാണ് കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുക. വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ പ്രിമിലനറി, മെയിന്‍, ഇന്റര്‍വ്യൂ തുടങ്ങിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളിലെ പരിശീലനം നല്‍കും. വിശാലമായ റഫറന്‍സ് ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയാണ് അക്കാദമി നടന്നുവരുന്നത്. ആര്‍.പി ഹുസൈന്‍ ഇരിക്കൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസറും ഇംതിയാസ് അഹമ്മദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ജാഫര്‍ ചേലക്കര ഡയറക്ടര്‍ ഉം വിപിഎം ഇസ്ഹാഖ് പ്രീകോച്ചിംഗ് സെന്റര്‍ കണ്‍വീനറുമായ സമിതിയാണ് വിസ്ഡം സിവില്‍ സര്‍വീസ് അക്കാഡമി നിയന്ത്രിക്കുന്നത്
അപോക്ഷ ഫോമുകള്‍ എസ് എസ് എഫ് ജില്ലാ ഓഫീസിലും 13 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടും ംംം.ംശറെീാരമെ.രീാ എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9846228943, 9847332300, 9747658839 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഈ വര്‍ഷം ഡിഗ്രി പഠനം കഴിഞ്ഞവര്‍ക്കും ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കുമായി അക്കാഡമിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുമുള്ള അവസാന തിയ്യതിയും ജൂണ്‍ 10 നാണ്. ഇതു സംബന്ധിച്ച ജില്ലാ ഗൈഡന്‍സ് സമിതി യോഗത്തില്‍ കണ്‍വീന്‍ എം അബ്ദു റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എം.കെ.എം സഫ്‌വാന്‍ സ്വാഗതവും പികെ അബ്ദു സമദ് നന്ദിയും പറഞ്ഞു.

Keywords:WISDOM CIVIL SERVICE ACADEMY, SSF, Malappuram, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم