പ്രവൃത്തി സമയത്ത് അടച്ചിടുന്ന റേഷന്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിക്കും

മലപ്പുറം: പ്രവൃത്തി സമയത്ത് തുറക്കാതിരിക്കുന്ന റേഷന്‍ കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ കലക്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 

ചില റേഷന്‍ കടകള്‍ വൈകി തുറക്കുകയും വൈകുന്നേരം നേരത്തേയടക്കുകയും ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് തീരുമാനം.
റംസാന്‍ കാലത്ത് കൂടുതല്‍ പച്ചരി റേഷന്‍കടകളില്‍ കൂടി വിതരണത്തിന് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. 

രണ്ട് രൂപാ നിരക്കിലും ബി.പി.എല്‍. പദ്ധതിയിലും അരി ലഭിക്കുന്നവരിലെ അനര്‍ഹരെ ഒഴിവാക്കി പകരം അര്‍ഹരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ടി.ടി.അബ്ദുല്‍ റഷീദ്, കാടാമ്പുഴ മൂസ, മാത്യു സെബാസ്റ്റ്യന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാധാകൃഷ്ണന്‍, ഭക്ഷ്യോപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Will took steps against ration dealers who shut shop on working hours

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم