തിരൂരങ്ങാടി: താലൂക്കാശുപത്രി വളപ്പിലെ മാലിന്യ കൂമ്പാരം ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വാര്‍ഡിന് സമീപമാണ് ഭക്ഷണാവശിഷ്ടങ്ങളും മറ്റും അടങ്ങുന്ന മാലിന്യം കുമിഞ്ഞ് കൂടിക്കിടക്കുന്നത്. ദുര്‍ഗന്ധവും ഈച്ചയും കൊതുകും കാരണം പരിസരത്തേക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ആശുപത്രി വളപ്പില്‍ കഴിയുന്ന തെരുവ് നായകളുടെ പ്രധാന ഭക്ഷണവും ഇത് തന്നെ. മാലിന്യങ്ങള്‍ നായകള്‍ കടിച്ച് വലിക്കുകയും കാക്കകളും മറ്റും കൊത്തിക്കൊണ്ട് പോകുകയും ചെയ്യുന്നു. താലൂക്കാശുപത്രിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുമെന്ന് അധികൃതര്‍ പല വണ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരേയും ഒരു സജ്ജീകരണവും ഇണ്ടായിട്ടില്ല.
English Summery
Waste dump in hospital compound
إرسال تعليق