കരട് വോട്ടര്‍പട്ടിക

മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലവിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ ഒഴിവിലേക്ക് 2010 ഒക്‌ടോബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാനമേറ്റ നഗരസഭ ചെയര്‍മാന്‍, ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍നിന്നും തിരഞ്ഞെടുപ്പ് നടത്തുന്നതിന് കരട് വോട്ടര്‍ പട്ടിക കലക്ടറേറ്റിലെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ 15 ദിവസത്തിനകം റിട്ടേണിംങ് ഓഫീസര്‍കൂടിയായ മലപ്പുറം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നല്‍കണം.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم