തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബോളീവുഡ് സുന്ദരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് വിനീത് ശ്രീനിവാസന്‍. ബോളീവുഡ് സുന്ദരിയായ ഇഷാ തല്‍വാര്‍ മലബാറിലെ മുസ്ലീം യുവതികളുടെ പോലെയല്ലെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. കഥാപാത്രത്തെ ടെലികാസ്റ്റ് ചെയ്യുന്നതില്‍ ശ്രീനിവാസന് തെറ്റുപറ്റിയെന്നും വിമര്‍ശനമുണ്ട്. വിമര്‍ശനങ്ങള്‍ ഏറിവന്ന സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസന്‍ ഇഷാ തല്‍ വാറിന്റെ രക്ഷയ്ക്കെത്തുന്നത്. മലബാര്‍ മേഖലയില്‍ ഇഷാ തല്‍ വാറിനെപ്പോലുള്ള സുന്ദരികള്‍ ധാരാളമുണ്ടെന്ന് വിനീത് പറഞ്ഞു. ഇഷ പൂര്‍ണമായും ഒരു സാധാരണ മുസ്ലീം യുവതിയെപോലെയാണെന്നും വിനീത് വ്യക്തമാക്കി. തന്റെ ഒപ്പം സ്ക്കൂളില്‍ പഠിച്ച ഒരു മലബാര്‍ സുന്ദരി കരീന കപൂറിനെപോലെ സുന്ദരി ആയിരുന്നെന്നും വിനീത് പറഞ്ഞു.
അടുത്ത ആഴ്ച തീയേറ്ററുകളിലെത്തുന്ന തട്ടത്തിന്‍ മറയത്ത് മുസ്ലീം യുവതിയെ സ്നേഹിച്ച നായര്‍ യുവാവിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ മലയാളികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

English Summery
Ever since the trailer and songs of ‘Thattathin Marayathu’ had been released, there has been a huge discussion as to whether Vineeth has done a miscasting of sorts by choosing Isha Talwar in the role ofa Malabar Muslim girl.
إرسال تعليق