പത്താംതരം തുല്യതാ കോഴ്സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം 13 ന്

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ ജില്ലാ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജൂണ്‍ 13 ന് രാവിലെ 10.30 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു അധ്യക്ഷനാവും
സാക്ഷരതാ വിഷന്‍ വിദ്യാകേന്ദ്രങ്ങിലും, പത്താം തരം പഠന കേന്ദ്രങ്ങളിലും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിക്കായി സമാഹരിച്ച തുക ചടങ്ങില്‍ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് കൈമാറും. കൂടതല്‍ തുക സമാഹരിച്ച വിദ്യാകേന്ദ്രത്തിനും പഠനകേന്ദ്രത്തിനും ചടങ്ങില്‍ സമ്മാനം നല്‍കും.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും . പത്താം തരം തുല്യതാ രജിസ്‌ട്രേഷന് ജൂലൈ 31 വരെ അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 1500 രൂപ. ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും സാക്ഷരതാ മിഷന്‍ വിദ്യാ കേന്ദ്രങ്ങളിലും 100 രൂപയ്ക്ക് അപേക്ഷാ ഫോം ലഭിക്കും.
ഫോഡര്‍ പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കുന്നു
മലപ്പുറം: ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് ബ്ലോക്ക്തല ക്ഷീരവികസന യൂനിറ്റുകളില്‍ ഫോഡര്‍ പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കുന്നു. പ്രതിമാസ ഇന്‍സെന്റീവ് നല്‍കി മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ അതത് ബ്ലോക്കുകളില്‍ സ്ഥിര താമസക്കാരും 18 നും 40 നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി പാസ്സായവരുമാവണം. അപേക്ഷാഫോം ബ്ലോക്ക് ക്ഷീരവികസന യൂനിറ്റുകളിലും സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 20 നകം ലഭിക്കണം.

English Summery
Tenth level qualified registration 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم