കുന്നമംഗലം: കാരന്തൂര്‍ മര്‍കസിനു സമീപം നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വഴിയാത്രക്കാരനു പരുക്കേറ്റു. കൈതപ്പൊയില്‍ കാരാട്ട്തൊടികയില്‍ മുഹമ്മദ് നിസാറിന്റെ മകന്‍ സുബൈര്‍ മുഹമ്മദ് നിസാര്‍(15) ആണു മരിച്ചത്. മര്‍കസ് ഇംഗിഷ് മീഡിയം സ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. പരുക്കേറ്റ ചെലവൂര്‍ താളിപ്പറമ്പില്‍ സദാനന്ദനെ(45) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെ മര്‍കസ് ജംക്ഷനിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലൂടെ നടന്നുപോയ വിദ്യാര്‍ഥിയെയും വഴിയാത്രക്കാരനെയും ഇടിക്കുകയായിരുന്നു. നിര്‍ത്തിയ സ്കൂട്ടറിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് അംഗമായ വിദ്യാര്‍ഥി മര്‍കസില്‍ നടന്ന പൊതുപരിപാടിക്ക് എത്തിയതായിരുന്നു. ഇൌ പരിപാടിയില്‍ പങ്കെടുത്തവരെ തിരിച്ചുകൊണ്ടു പോവുകയായിരുന്ന മര്‍കസ് സ്കൂളിന്റെ തന്നെ ബസാണ് അപകടം വരുത്തിയത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥിരം അപകടമേഖലയായ ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബസ് നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ചേവായൂര്‍ സിഐ പ്രകാശന്‍ പടന്നയില്‍, കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബസ് നീക്കിയത്.

English Summery
Student killed in accident
إرسال تعليق