മലപ്പുറം: ജില്ലയിലെ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു പൊതുപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച പ്രതിഭകളെ വിജയഭേരി പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആദരിക്കുന്നതാണ്. 19ന് രാവിലെ 10 മണിക്ക് മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തിലാണ് സ്റ്റാര്‍ മീറ്റ് (നക്ഷത്ര സംഗമം) എന്ന പരിപാടി നടക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച കുട്ടികളോ, രക്ഷിതാക്കളോ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയുമായി രാവിലെ 9.30ന് മലപ്പുറം മുനിസിപ്പല്‍ ഓഫീസിനടുത്തുള്ള പ്രൈവറ്റ് ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ ഹാജരാകണം. 100 ശതമാനം വിജയം വരിച്ച സ്‌കൂളുകളെയും ചടങ്ങില്‍ പ്രത്യേകം ആദരിക്കും. പ്രിന്‍സിപ്പല്‍മാരും പി ടി എ ഭാരവാഹികളും പാരിതോഷികം സ്വീകരിക്കുന്നതിനായി എത്തിചേരണം.
കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 100 നുള്ളില്‍ റാങ്ക് ലഭിച്ച വരെയും മീറ്റില്‍ പ്രത്യേകം ആദരിക്കപ്പെടും. 100ന് താഴെയുള്ള റാങ്കിനര്‍ഹരായ കുട്ടികളോ രക്ഷിതാക്കളോ ജില്ലാ പഞ്ചായത്തില്‍ വിവരം നല്‍കേണ്ടതാണ്. (ഫോണ്‍: 9447108827, 9447533786,9447426132) മറ്റ് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും ചടങ്ങില്‍ ആദരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡനന്റ് സുഹ്‌റ മമ്പാട് അറിയിച്ചു. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച 275 പ്രതിഭകളും 100 ശതമാനം വിജയം വരിച്ച 17 ഹയര്‍സെകന്ററി സ്‌കൂളുകളും നാല് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുമാണ് ജില്ലയിലുള്ളത്.Keywords:Malappuram, Star fest, Notice
إرسال تعليق