സ്പിന്നിങ്ങ് മില്‍ ഒന്നാംഘട്ടം നവീകരണം പൂര്‍ത്തിയായി: ഉദ്ഘാടനം 24 ന്

മലപ്പുറം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി മലപ്പുറം സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ ഒന്നാം ഘട്ടം നവീകരണം പൂര്‍ത്തിയാക്കി. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ 24 രാവിലെ 10 ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദും നിര്‍വഹിക്കും. 

എം.എല്‍.എ.മാരായ പി.ഉബൈദുള്ള, മുഹമ്മദുണ്ണി ഹാജി, കെ.എന്‍.എ.ഖാദര്‍,പി.ശ്രീരാമകൃഷ്ണന്‍, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരം, രാഷ്ട്രീയ-തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

English Summery
Spinning mill will inaugurated on 24th

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post