മലപ്പുറം: എം.എസ്.പി. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ജൂണ്‍ 29ന് രാവിലെ 10 ന് സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് നിര്‍വഹിക്കും.
തൃശൂര്‍ ഐ.ജി. എസ്.ഗോപിനാഥ് അധ്യക്ഷനാവും. ജില്ലാ പൊലീസ് മേധാവി കെ.സേതുരാമന്‍, എം.എസ്.പി. കമാണ്ടന്റ് യു.ഷറഫലി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി, പി.റ്റി.എ. പ്രസിഡന്റ് പി.ചന്ദ്രശേഖരന്‍, പ്രധാനധ്യാപകന്‍ പി.സുകുമാരന്‍ എന്നിവര്‍ സംസാരിക്കും.
ക്ലാസ്‌റൂമുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ടച്ച് സ്‌ക്രീന്‍ സംവിധാനമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. പ്രൈമറി തലം മുതല്‍ വിദ്യാഭ്യാസം രസകരമാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍-കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സംവിധാനങ്ങള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥകള്‍ക്കും ഒരുപോലെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ ഒരുക്കുക.
English Summery
Smart class room in MSP school
إرسال تعليق