സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിങ്

മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ഈമാസം നാലിന് തിരുവനന്തപുരം വെള്ളയമ്പലം കനക നഗറിലെ അയ്യന്‍കാളി ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തും. ലത്തീന്‍ കത്തോലിക്ക സമുദായക്കാര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് സംബന്ധിച്ച നിവേദനം സിറ്റിങില്‍ പരിഗണിക്കും. ഇന്ന് രാവിലെ 11ന് നടക്കുന്ന സിറ്റിങില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ജി ശിവരാജന്‍, മെമ്പര്‍മാരായ മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി, കെ ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധൊദാവത് പങ്കെടുക്കും. ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സിറ്റിങില്‍ പങ്കെടുത്ത് തെളിവ് നല്‍കാം

English Summery
Sitting of State Minority Commission on June 4th

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post