മഞ്ചേരി: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. എടവണ്ണ ഒതായി മദ്‌റസ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചതിന് ശേഷമാണ് സംസ്‌കാരം നടത്തിയത്. ഒതായി വേരുപാലത്തിങ്ങല്‍ കൈലാസില്‍ പി.എന്‍ പ്രദീപ് (33) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് രാജസ്ഥാനില്‍ നിന്നു ഡല്‍ഹിയിലെ ക്യാമ്പിലേക്ക് വരുമ്പോല്‍ പ്രദീപ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍ പെടുകയായിരുന്നു.
ഇന്നലെ വൈകിട്ട് 4.20ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ജവാന്റെ മൃതദേഹം ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ ഏറ്റുവാങ്ങി. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മൃതദേഹം മഞ്ചേരി ജനറല്‍ ആസ്പത്രിയിലെത്തിച്ചു. ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസ് സര്‍ക്കാറിനു വേണ്ടി റീത്ത് സമര്‍പ്പിച്ചു. എ.ഡി.എം എന്‍.കെ ആന്റണി, ഏറനാട് തഹസില്‍ദാര്‍ കെ.എന്‍ യൂസുഫലി, ജയശങ്കര്‍ പ്രസാദ് എന്നിവരും കണ്ണൂരില്‍ നിന്നുള്ള ആര്‍മി ഉദ്യോഗസ്ഥരും മിലിട്ടറി കമാന്റണ്ടും മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായാണ് ഓതൊയിയിലെത്തിച്ചത്. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ വെച്ച് ഫ്രീസറിലേക്ക് മാറ്റിയതിനു ശേഷമാണ് ആര്‍മിയുടെ ആംബുലന്‍സില്‍ ഒതായിലെത്തിച്ചത്.
മൃതദേഹം ഒരു നോക്കു കാണാന്‍ മദ്‌റസ ഹാളില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. രാത്രി പതിനൊന്ന് മണിയോടെ പടിഞ്ഞാറെ ചാത്തല്ലൂരില്‍ മണക്കാട്ടുപറമ്പിലാണ് സംസ്‌കാരം നടത്തിയത്.
മാതാവ് ടി.ആര്‍ വസുമതിയമ്മ. ഭാര്യ: സുജിത. മകള്‍: അശ്വതി. സഹോദരങ്ങള്‍: പ്രതിഭ, പ്രവീണ്‍.
മൃതദേഹം ഒരു നോക്കു കാണാന്‍ മദ്‌റസ ഹാളില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. രാത്രി പതിനൊന്ന് മണിയോടെ പടിഞ്ഞാറെ ചാത്തല്ലൂരില്‍ മണക്കാട്ടുപറമ്പിലാണ് സംസ്‌കാരം നടത്തിയത്.
മാതാവ് ടി.ആര്‍ വസുമതിയമ്മ. ഭാര്യ: സുജിത. മകള്‍: അശ്വതി. സഹോദരങ്ങള്‍: പ്രതിഭ, പ്രവീണ്‍.
ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി വി സുധാകരന്‍, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി വിമല, വൈ.പ്രസിഡന്റ് ലീലാമ്മ തോമസ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ തുടങ്ങി നിരവധി ജനപ്രതികളും പൊതുപ്രവര്‍ത്തകരും സംബന്ധിച്ചിരുന്നു.
English Summery
Sainik's funeral held
إرسال تعليق