പുഴ മലിനീകരണം: ശനിയാഴ്ച മലപ്പുറത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം

തിരൂര്‍: തിരൂര്‍-പൊന്നാനിപ്പുഴ മലിനീകരണ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച മലപ്പുറത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നു. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയാണ് മലപ്പുറം കലക്ടറേറ്റില്‍ തിരൂര്‍ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം വിശിച്ചിരിക്കുന്നത്. നഗര മാലിന്യമാണ് പുഴ മലിനീകരണത്തിന് പ്രധാന കാരണമെന്ന് കണ്ടെത്തിയതോടെയയാണ് മന്ത്രിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
അതിനിടെ പുഴയില്‍ ഓക്‌സിജന്റെ നില മെച്ചപ്പെടുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബുധനാഴ്ച പുഴയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ തിരൂര്‍ താഴെപ്പാലത്ത് ഓക്‌സിജന്‍ തീരെയില്ലാത്ത നില തുടരുകയാണെന്നും പരിശോധനയില്‍ മനസിലായി. തലക്കടത്തൂര്‍, കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയാകും ഇതിനു കാരണമെന്നാണ് കരുതുന്നത്. കനത്ത മഴ പെയ്താല്‍ താഴെപ്പാലത്തും സ്ഥിതി മാറുമെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചു.
തിരൂരിലെ വ്യാപര സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡി #െന്റ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്ബുധനാഴ്ച പൊലീസ് സംരക്ഷണത്തോടെ നഗരത്തിലെ ഹോട്ടലുകളിലും ബാറുകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇവിടങ്ങളില്‍ നിന്ന് മലിനജലം ഓടയിലേക്ക് തള്ളി വിടുന്നതായും കണ്ടെത്തി. ആര്‍.ഡി.ഒ കെ. ഗോപാലന്റെ നിര്‍ദേശ പ്രകാരമാണ് സംഘത്തിന് പൊലീസ് സംരക്ഷണം നല്‍കിയത്. ബുധനാഴ്ച തിരൂര്‍ നഗരസഭാധ്യക്ഷ കെ. സഫിയ, സെക്രട്ടറി സുധാകരന്‍ എന്നിവര്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ ദുരന്ത നിവാരണ സെല്ലിന്റെ സഹായം നഗരസഭാ അധികൃതര്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്
Keywords:Kerala, Malappuram, River, Minister.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم