മേജര്‍ കെ ഇബ്രാഹീം വിരമിക്കുന്നു

തിരൂരങ്ങാടി: 32 വര്‍ഷത്തെ സേവനത്തിന് ശേഷം പി എസ് എം ഒ കോളജ് പ്രിന്‍സിപ്പല്‍ മേജര്‍ കെ ഇബ്രാഹീം ഇന്ന് വിരമിക്കുന്നു. 1980 ല്‍ കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ആരംഭിച്ച ഇദ്ദേഹം 98 മുതല്‍ 2005 വരെ വൈസ് പ്രിന്‍സിപ്പലായും 2005 മുതല്‍ പ്രിന്‍സിപ്പാലായും പ്രവര്‍ത്തിച്ചു.
കാലിക്കറ്റ് സര്‍വകലാശാല എന്‍ സി സി ഓഫീസര്‍ ആയിരുന്ന ഇദ്ദേഹത്തിന് 97 ല്‍ മേജര്‍ പദവി ലഭിച്ചു. മലപ്പുറം ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍, കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി പരാതി സെല്‍ അംഗം എന്‍എസ്എസ് അഡൈ്വസറി ബോര്‍ഡ് അംഗം, വിവിധ സ്റ്റാഫ് സെലക്ഷന്‍ സമിതി അംഗം, എന്‍ സിസി സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രിന്‍സിപ്പാള്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് ബിഎ, എംഎ ബോര്‍ഡ് ചെയര്‍മാന്‍, സിഎസ്എസ് മോണിറ്ററി ബോര്‍ഡ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ ഏറ്റവും നല്ല പ്രിന്‍സിപ്പാളിനുള്ള അവാര്‍ഡ് ലഭിച്ചു. ഏറ്റവും നല്ല എന്‍സിസി ഓഫീസര്‍ക്കുള്ള അവാര്‍ഡ് 2 തവണ നേടിയിട്ടുണ്ട്. കാസര്‍കോഡ് ജില്ലയിലെ കൊട്ടിയാടി സ്വദേശിയാണ്. ഭാര്യ മുനീറ പി എസ് എം ഒ കോളജിലെ ഫിസിക്‌സ് വിഭാഗം പ്രൊഫസറാണ്.

English Summery
Retirement of Major K Ibrahim

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم