മലപ്പുറം: മലപ്പുറം ജില്ലയിലെ 35 സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. നേരത്തേ ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എല്‍ .ഡി.എഫ് സര്‍ക്കാരാണ് നടപടിക്ക് തുടക്കമിട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു. എയ്ഡഡ് പദവി നല്‍കുന്നകാര്യം ഇപ്പോള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്.
മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ കെ.എസ്.യു, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി. മുഖ്യമന്ത്രി ലീഗിന് അടിമപ്പെടുകയാണെന്നും നടപടി സാമുദായിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സംഘടനകള്‍ ആരോപിച്ചു.

English Summery
CM announces recognition to 35 schools in Malappuram
إرسال تعليق