പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; ക്ലാര്‍ക്കിനെ സ്ഥലം മാറ്റി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന.

ക്ലാര്‍ക്കിനെ സ്ഥലം മാറ്റി. തത്കാല്‍ ടിക്കറ്റ് റിസര്‍വേഷനില്‍ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ലാര്‍ക്കിനെ സ്ഥലം മാറ്റിയത്. തത്കാല്‍ ടിക്കറ്റ് റിസര്‍വേഷനില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ പിന്‍വാതിലൂടെ അനര്‍ഹര്‍ക്ക് ടിക്കറ്റ് നല്‍കുന്നതായി കണ്ടെത്തി. 

അപേക്ഷാ ഫോറം നല്‍കാത്തവര്‍ക്ക് പോലും ടിക്കറ്റ് അനുവദിച്ചതായും ടിക്കറ്റ് വില്‍പ്പന കൗണ്ടറിലെ പണത്തിലും വ്യത്യാസം കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് നടപടി. ടിക്കറ്റ് വില്‍പ്പനയിലും വിതരണത്തിലും വ്യാപകമായ ക്രമക്കേട് പരപ്പനങ്ങാടി സ്റ്റേഷനില്‍ നടക്കുന്നുണ്ടെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post