എടപ്പാള്‍: നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ യുവാവിനെ പൊന്നാനി സി ഐ. കെ അബ്ദുല്‍ മുനീര്‍ അറസ്റ്റ് ചെയ്തു.
ഇവിടെത്തെ നിര്‍മാണതൊഴിലാളിയായ ഒറീസയിലെ കല്‍ഹണ്ടി ജില്ലയിലെ പിത്തിക്കുടി വില്ലേജില്‍ ശത്തൂര്‍ഭുജ ഷെട്ടി(25)യാണ് അറസ്റ്റിലായത്. സൈറ്റ് സൂപ്പര്‍വൈസറായിരുന്ന അട്ടപ്പാടി അഗളി ചാവടിയൂര്‍ മേലേമുള്ളി രവി (22)യെയാണ് തിങ്കളാഴ്ച രാവിലെ കെട്ടിടത്തിന്റെ ലിഫ്റ്റ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി സംബന്ധിച്ച് ഇരുവരും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും സംഭവ ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നതായു ശേഷം നടന്ന തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. രവിയുടെ തലക്കും കഴുത്തിന്റെ പിന്‍ഭാഗത്തും സിമന്റ് കട്ടകൊണ്ട് ഇടിച്ച് വീഴ്ത്തിയതിന് ശേഷം വായയും മൂക്കും പൊത്തിപിടിച്ച് മരണം ഉറപ്പു വരുത്തുകയായിരുന്നു. ശേഷം രവിയുടെ വലിച്ചെറിഞ്ഞു. പിന്നീട് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കഴുകിയിട്ട് താമസ സ്ഥലത്ത് വന്ന് ഉറങ്ങുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. ഇയാളെ കാണാതായത് അന്വേഷണത്തിന്റെ ആരംഭത്തില്‍ തന്നെ പോലീസ് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം ഇയാള്‍ തിരിച്ചെത്തി. പിന്നീട് പ്രതിയടക്കം 15 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മനസിലാക്കിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, സംഭവ സമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ പോലീസിന് കാണിച്ചു കൊടുത്തു. പ്രതിയെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും.
English Summery
Orissa native arrested in murder case
Post a Comment