മലപ്പുറം : അന്താരാഷ്ട്ര പരിസ്തിഥി ദിനത്തോടനുബന്ധിച്ച് “ഭാവിക്കൊരു കൈ ഭൂമിക്കൊരു തൈ” എന്ന പ്രമേയവുമായി മലപ്പുറം ജില്ല എം.എസ്.എഫ് കമ്മിറ്റി ജില്ലയില്‍ ജൂണ്‍ 5 മുതല്‍ 11 വരെ പരിസ്തിഥി വാരാചരണം നടത്തും. യൂണിറ്റ് തലങ്ങളില്‍ മരം വെച്ച് പിടിപ്പിക്കുക, പരിസ്തിഥി ശുചീകരണം നടത്തുക, മണ്ഡലം തലങ്ങളില്‍ പരിസ്തിഥി സദസ്സുകള്‍, ലഘുലേഖ വിതരണം, എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും ആഗോളതാപനവും രൂക്ഷമായ മാലിന്യ പ്രശ്നങ്ങളുമടക്കം വര്‍ത്തമാന ലോകം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ പിസ്തിഥി സൗഹൃദ വികസനങ്ങളിലൂടെ മാത്രമെ സാധിക്കൂ എന്ന് ജില്ലാ എം.എസ്.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്തിഥി വാരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5 ന് കാലത്ത് 9 മണിക്ക് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ അബ്ദുറഹിമാന് രണ്ടത്താണി എം.എല്‍.എ നിര്‍വ്വഹിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍.എ കരീമും ജനറല്‍ സെക്രട്ടറി കെ.എം ശാഫിയും അറിയിച്ചു.
എം.എസ്.എഫ് പരിസ്തിഥി വാരാചരണം ജൂണ്‍ 5 മുതല്‍ 11 വരെ
mvarthasubeditor
0
إرسال تعليق