മലപ്പുറം: സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം യു ഡി എഫില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്ന് കോണ്‍ഗ്രസ്‌വക്താവ് എം എം ഹസന്‍.
മലപ്പുറം ഡി സി സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനത്തില്‍ പ്രതിഷേധമുണ്ട്.
സ്‌കൂളുകളുടെ ഉടമസ്ഥത ആര്‍ക്കെന്നതല്ല പ്രശ്‌നം, നയപരമായ തീരുമാനമാണിത്. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞിട്ടില്ല. മുന്നണി സംവിധാനത്തില്‍ എല്ലാകാര്യങ്ങളും അനുകൂലമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summery
MM Hasan against CM decision
Post a Comment