മലപ്പുറം: മതമില്ലാത്ത ജീവന്‍ എന്ന വിവാദ പാഠം ഉള്‍ക്കൊണ്ട പുസ്തകം വിതരണം ചെയ്ത രണ്ട് അധ്യാപകരെ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു.
അരീക്കോട് മുണ്ടംപ്ര ജി എം യുപി സ്‌കൂളിലെ പ്രധാന അധ്യാപകനായ ബാബു, ശ്രീജ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞമാസമാണ് ഈ പുസ്തകങ്ങള്‍ വിതരണം ചെയ്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പുസ്തകത്തില്‍ ഇത്തരമൊരദ്ധ്യായം അടങ്ങിയിരുന്നതായി അറിയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. അധ്യാപകര്‍ക്കെതിരായ നടപടി പിന്‍ വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് കെ.എസ്.ടി.എ വ്യക്തമാക്കി.
English Summery
Mathamillatha Jivan: Two teachers suspended
വിതരണം ചെയ്യുമ്പം കയറിക്കൂടിയതാകും,വാലന്‍മൂട്ട മാതിരി
ردحذفإرسال تعليق