ജീവനക്കാരുടെ ജില്ലാ മാര്‍ച്ചും ധര്‍ണയും ജൂലായ് 12ന് മലപ്പുറത്ത്

മലപ്പുറം: കേരള എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ ജൂലായ് 12 ന് മലപ്പുറത്ത് നടക്കുന്ന ജീവനക്കാരുടെ ജില്ലാ മാര്‍ച്ചിന്റെയും ധര്‍ണയുടേയും പ്രചരണം ഊര്‍ജ്ജിതമായി. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതിനും, പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനും, സിവില്‍ സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും ശക്തമായ രീതിയില്‍ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 

ജില്ലാ മാര്‍ച്ചിന്റേയും ധര്‍ണയുടേയും പ്രചരണത്തിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രചരണ കാല്‍നടജാഥകള്‍ നടത്തി. മലപ്പുറത്ത് നടന്ന കാല്‍നടജാഥക്ക് എം.സി.മോഹനന്‍, വി.കെ.വേലായുധന്‍, പി.സുനില്‍കുമാര്‍, രാജീവ്, ശിവശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി
പൊന്നാനിയില്‍ ജാഥക്ക് എ.അബ്ദുറഹിമാന്‍, വി.വി.ശിവദാസന്‍, വി.കെ.ജിഷി, ടി.ശശിധരന്‍, കെ.രതീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

തിരൂരില്‍ വി.കെ.രാജേഷ്, കെ.സുനില്‍കുമാര്‍, എം.വേണുഗോപാലന്‍ എന്നിവരും, മഞ്ചേരിയില്‍ എ.കെ.കൃഷ്ണപ്രദീപ്, ജലീല്‍ അറഞ്ഞിക്കല്‍, സരസകുമാര്‍ എന്നിഒക്ത നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണയില്‍ പി.തുളസീദാസ്, കെ.ഉണ്ണികൃഷ്ണന്‍, പി.വേണുഗോപാലന്‍, അജില്‍ എന്നിവരും, നിലമ്പൂരില്‍ കെ.വിജയകുമാര്‍, .കെ.അരവിന്ദാക്ഷന്‍, എന്നിവരും നേതൃത്വം നല്‍കി.

English Summery
March on July 12th in Malappuram

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post