ദുബായ്: ആറ് മാസങ്ങള്‍ക്ക് മുന്‍പ് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹിതയും 29കാരിയുമായ യുവതിയെ 24കാരനായ യുവാവ് തട്ടിക്കൊണ്ടുപോയത്. അല്‍ ഐനിലെ ഒരു ഹോട്ടലില്‍ വച്ചാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്. പരീക്ഷയില്‍ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ് യുവാവ് തന്റെ മുന്നില്‍ കത്തിയുമായി ചാടിവീണതെന്ന് യുവതി പോലീസില്‍ മൊഴിനല്‍കി. കത്തി കഴുത്തില്‍ വച്ച് തന്നോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും അല്‍ ഐനിലെ ഹോട്ടലില്‍ കൊണ്ടുപോയി യുവാവ് തന്നെ മാനഭംഗപ്പെടുത്തിയെന്നും യുവതി പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ്. ജൂലൈ 23ന് യുവാവിനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary
Dubai: A man was accused of kidnapping a woman at knife point from Dubai and raping her in Al Ain six months after her parents rejected his proposal and got her married to another man.
إرسال تعليق