മലപ്പുറം ഇ-ജില്ലയാകുന്നു

മലപ്പുറം: ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ഒരു പഞ്ചായത്തില്‍ ചുരുങ്ങിയത് മൂന്ന് അക്ഷയ കേന്ദ്രങ്ങളിലെങ്കിലും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള സൗകര്യമൊരുക്കും. ആദ്യഘട്ടത്തില്‍ പഴയ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തുടരും. 

സര്‍ട്ടിഫിക്കറ്റില്‍ ഡിജിറ്റല്‍ ഒപ്പ് നല്‍കേണ്ട ഉദ്യോഗസ്ഥന്‍ അവധിയിലാണെങ്കില്‍ പകരം സംവിധാനമൊരുക്കും.
വിജയകരമായി ഇ-ഗവേണന്‍സ് നടപ്പിലാക്കിയ പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എ.ഡി.എം. എന്‍.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ച് കാര്യങ്ങള്‍ പഠിക്കും. ഈ ജില്ലകളില്‍ ഇതിനകം അഞ്ച് ലക്ഷത്തിലധികം ഡാറ്റാ എന്‍ട്രി നടന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ റവന്യൂ വകുപ്പിന് കീഴിലെ 23 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുക. ഒരു സര്‍ട്ടിഫിക്കറ്റിന് 20 രൂപയായിരിക്കും ഈടാക്കുക. സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തിലെത്തിയാല്‍ അപേക്ഷകന്റെ മൊബൈല്‍ ഫോണില്‍ അറിയിപ്പ് ലഭിക്കും. സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് എപ്പോള്‍ വേണമെങ്കിലും വാങ്ങാമെന്ന സൗകര്യവുമുണ്ട്. ഒരിക്കല്‍ അപേക്ഷിച്ചാല്‍ ഇതേ ഡാറ്റാ ഉപയോഗിച്ച് മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും അപേക്ഷിക്കാം.

പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് പൂട്ടികിടക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ കംപ്യൂട്ടര്‍, ലാപ്‌ടോപ്, സ്‌കാനര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യമൊരുക്കും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും.
അപേക്ഷ സമര്‍പ്പിക്കുന്നതിന് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കും. സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌കുകളുമുണ്ടാകും. പദ്ധതി നടപ്പിലാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക-സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും പദ്ധതി നിര്‍വഹണത്തിനുമായി ജില്ലാ കലക്റ്റര്‍ ചെയര്‍മാനായി ഇ-ഗവേണന്‍സ് സൊസൈറ്റി രൂപീകരിക്കും.
എം പി എം 1305
ഇന്റര്‍വ്യൂ ഇന്ന്
ഇരുമ്പുഴി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള (സ്‌പോര്‍ട്‌സ് ക്വാട്ട) ഇന്റര്‍വ്യൂ ഇന്ന് ജൂണ്‍ 21 ന് രാവിലെ 11 ന് നടക്കും. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്.

English summery
Malappuram dist become E-Dist

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post