അവധിക്കാലം കഴിയുന്നു; കുരുന്നുകള്‍ വിദ്യാലയങ്ങളിലേക്ക്

മലപ്പുറം: പുതു യൂണിഫോമും പൂക്കുടയും പുത്തന്‍ബാഗുകളുമൊക്കെയായി കുരുന്നുകള്‍ ഇനി വിദ്യാലയങ്ങളിലേക്ക്.
നിയന്ത്രണങ്ങളില്‍ നിന്നും പഠനത്തിന്റെ തിരക്കിനിടയില്‍ നിന്ന് നിധിപോലെ ലഭിച്ച രണ്ടുമാസത്തെ വേനലവധി തീരാന്‍ ഇനി രണ്ടു നാള്‍കൂടിമാത്രം.
മണ്ണപ്പം ചുട്ടും, പാളവണ്ടി വലിച്ചും നടന്ന കുസൃതിക്കാലമായിരുന്നു കുറച്ചുകാലം മുമ്പത്തെ അവധിക്കാല കളികളെങ്കില്‍ വെയിലേല്‍ക്കാതെ വിക്കറ്റ് വീഴ്ത്താനും ഗോളടിക്കാനും കഴിയുന്ന കംപ്യൂട്ടര്‍ ഗെയിമുകള്‍ സര്‍വസാധാരണമായതോടെ വിദ്യാര്‍ഥികളുടെ അനുഭവങ്ങളും മാറിതുടങ്ങി.
കുട്ടിയുംകോലും, അക്ക്, ഗോട്ടി തുടങ്ങിയ കളികളെക്കാള്‍ കംപ്യൂട്ടറിലും മൊബൈലിലും ഗെയിം കളിക്കാനാണ് പല കുട്ടികള്‍ക്കുമിഷ്ടം. കളിച്ച് തിമിര്‍ക്കാന്‍ അനുവാദമുണ്ടായിരുന്ന വേനലവധിക്കാലവും ഇന്ന് പലവിധ പഠനങ്ങള്‍ക്കായി ചെലവഴിച്ചതും ഏറെയാണ്. സ്‌പോക്കണ്‍ ഇംഗ്ലിഷ്, കംപ്യൂട്ടര്‍ കോഴ്‌സുകള്‍ തുടങ്ങി അഭിനയവും ശില്‍പകലയും ഉപകരണ സംഗീതവും വരെ അവധിക്കാലത്ത് പഠിപ്പിക്കുന്ന കേന്ദ്രങ്ങളുമുണ്ട്.
നഴ്‌സറികളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കുട്ടികളെ ചേര്‍ക്കാന്‍ ഇന്ന് മുന്‍കൂര്‍ ബുക്കിങ്ങും ഡൊണേഷനും
വാങ്ങിയിട്ടുമുണ്ട് .നഴ്‌സറികള്‍ക്കും പ്ലേസ്‌കൂളുകള്‍ക്കും പ്രിയമേറിയത് അംഗന്‍വാടികളില്‍ കുട്ടികള്‍ കുറയാനും ഇടയാക്കുന്നുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post