തിരൂരങ്ങാടി: പ്രസിദ്ധമായ മൂന്നിയൂര്‍ കളിയാട്ടക്കാവ് കോഴിക്കളിയാട്ടത്തിന് ആയിരങ്ങളെത്തി. മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന കളിയാട്ട ഉത്സവത്തിന് നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുക്കണക്കിന് പൊയ്ക്കുതിരകളുമായുള്ള സംഘങ്ങള്‍ എത്തി. ക്ഷേത്രവളപ്പില്‍ സാംബ് മൂപ്പന്റെ കുതിരയെ തല്ലിതുടച്ചതോടെയാണ് പൊയ് കുതിര സംഘങ്ങള്‍ ക്ഷേത്രത്തിലെത്തിയത.് ശേഷം മറ്റ് കുതിരകളേയും തല്ലി ഉടച്ചു. മത സൗഹാര്‍ദ്ദത്തില്‍ പേരുകേട്ട ഉത്സവമാണിത് പൊയ്കുതിരളുമായുള്ള സംഘങ്ങള്‍ ഇന്നലെ മമ്പുറം മഖാം, മുട്ടിച്ചിറ മഖാം തുടങ്ങിയ സ്ഥലങ്ങളിലെത്തി കാണിക്ക സമര്‍പ്പിച്ച ശേഷമാണ് ക്ഷേത്രത്തിലേക്ക് നീങ്ങിയത്. മമ്പുറം തങ്ങളാണ് കളിയാട്ട ഉത്സവത്തിനുള്ള ദിവസം നിശ്ചയിച്ച് കൊടുത്തതെന്നാണ് പറയപ്പെടുന്നത്. കളിയാട്ട ഉത്സവത്തോടനുബന്ധിച്ച് വന്‍ കാര്‍ഷിക ചന്തകളാണ് ഇവിടെ നടന്നത്. വഴിയോരങ്ങളിലും പാടത്തും ഒഴിഞ്ഞ പറമ്പുകളിലുമെല്ലാം കച്ചവട സംഘങ്ങളുണ്ടായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ കളിയാട്ട ചന്തയില്‍ ലഭ്യമാണെന്നാണ് പഴയമക്കാരുടെ ശൈലി. കാലവര്‍ഷം തുടങ്ങുന്ന സമയമായതിനാല്‍ കാര്‍ഷിക വിത്തുകള്‍, പണിയായുധങ്ങള്‍ തുടങ്ങിയവയുടെ വില്പനയും സജീവമായിരുന്നു. ക്രമ സമാധാനപാലത്തിനായി വന്‍ പോലീസ് സംഘവും ഉണ്ടായിരുന്നു.
കളിയാട്ട ഉത്സവത്തിന് ആയിരങ്ങളെത്തി
mvarthasubeditor
0
إرسال تعليق