താനൂര്‍ നിയോജക മണ്ഡലത്തില്‍ ഗവ: കോളേജ് സ്ഥാപിക്കണം: എം.എസ്.എഫ്

മലപ്പുറം: താനൂര്‍ നിയോജക മണ്ഡലത്തില്‍ ഗവ: കോളേജ് സ്ഥാപിക്കണമെന്ന് ജില്ലാ എം.എസ്.എഫും താനൂര്‍ നിയോജകമണ്ഡലം എം.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച ഇന്ററാക്ഷന്‍ മീറ്റ് ആവശ്യപ്പെട്ടു. തീരദേശ മേഖലയായ താനൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യസ മേഖല വളരെയധികം പിന്നോക്കമാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിനാവശ്യമായ എല്‍.പി.സ്‌കൂള്‍ മുതല്‍ ഉപരിപഠനത്തിനുള്ള ബിരുദ കോളേജുകള്‍ വരെ ഇനിയും അനുവദിച്ച് കിട്ടേണ്ടിയിരിക്കുന്നു. പേരിന് മാത്രം സ്‌കൂളുകളുള്ള മണ്ഡലത്തില്‍ 4 കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പല യു.പി സ്‌കൂളുകളിലും എത്തുന്നത് .
 ഗവണ്‍മെന്റ് മേഖലയില്‍ ഒരു ബിരുദ കേളേജ് പോലും ഇല്ലാത്ത മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് പളരെയധികം പ്രയാസമനുഭവിക്കുന്നു. അത് കൊണ്ട് തന്നെ ഈ മണ്ഡലത്തില്‍ സൗജന്യവും നിര്‍ബന്ധിതവുമായ അടിസ്ഥാന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് വേണ്ടി ആവശ്യമായ സ്ഥലങ്ങളില്‍ യു.പി സകൂള്‍ സ്ഥാപിക്കണമെന്നും ഉപരിപഠന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി ആര്‍ട്‌സ് & സയന്‍സ് കോളേജും മറൈന്‍ ബയോളജി സെന്ററും ഗവണ്‍മെന്റ് മേഖലയില്‍ സ്ഥാപിക്കണമെന്നും നാളിതു വരെയായി മണ്ഡലത്തിലെ വിദ്യാര്‍ത്ഥികല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും ഇന്ററാക്ഷന്‍ മീറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍,.എ കരീം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി വി.പി അഹമ്മദ് സഹീര്‍, വി.കെ.എ ജലീല്‍, ജുനൈദ് പാമ്പലത്ത്, നിയാസ്.ടി, അലി പാലക്കല്‍ പ്രസംഗിച്ചു.

Keywords:Tanur, Malappuram, MSF, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم