മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന തെരെഞ്ഞെടുക്കപ്പെട്ട റിസര്‍വ് വെയിറ്റിങ് ലിസ്റ്റ് നമ്പര്‍ 1 മുതല്‍ 1030 വരെയുള്ളവര്‍ അവരുടെ ഇന്റര്‍നാഷണല്‍ പാസ്‌പോര്‍ട്ടും ഒരാള്‍ക്ക് വിദേശ വിനിമയ നിരക്ക് ഇനത്തില്‍ അഡ്വാന്‍സായി 51,000 രൂപ സ്റ്റേററ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് പണമടച്ച രശീതിയും ഒരു ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ട് 3.5ഃ3.5 സെ.മീ.) ഹജ് കമ്മിറ്റി ഓഫീസില്‍ ജൂണ്‍ 30 നകം നല്‍കണം. ഒരു കവറിലുള്‍പ്പെട്ട അപേക്ഷകരുടെ പാസ്‌പോര്‍ട്ടുകള്‍ ഒന്നിച്ച് നല്‍കണം തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സെലക്ഷന്‍ ലെറ്ററും ബാങ്ക് പേ-ഇന്‍ സ്ലിപ്പും മുഖ്യ അപേക്ഷകന് അയച്ചുകൊടുത്തിട്ടുണ്ട്. ജൂണ്‍ 25 നകം ലഭിച്ചില്ലെങ്കില്‍ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരം 0483-271071
Keywords:Malappuram, Hajj, കേരള,
Post a Comment