മങ്കട: വേരുംപുലാക്കലിലെ വീട്ടില്‍നിന്ന് 26 പവനും 5,000 രൂപയും മോഷണംപോയി. ചേരിയം എലിക്കോട്ടില്‍ സെയ്താലിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. വിദേശത്തുള്ള സെയ്താലിയുടെ ഭാര്യയും വിദ്യാര്‍ഥികളായ മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാല്‍പ്പെരുമാറ്റംകേട്ട് മുറിയില്‍നിന്ന് പുറത്തിറങ്ങിയ സെയ്താലിയുടെ ഭാര്യ ഉമ്മുസല്‍മ പിറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു.
തിരിഞ്ഞുനടക്കുന്നതിനിടെ മോഷ്ടാവ് ഇവരെ തള്ളിവീഴ്ത്തി ആഭരണവുമായി കടന്നുകളയുകയായിരുന്നു. ഉടന്‍ മക്കളെ വിളിച്ചുണര്‍ത്തി സമീപവാസികളെക്കൂട്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കട്ടിലിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഉമ്മുസല്‍മയുടെയും മകളുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപയും മോഷണം പോയിട്ടുണ്ട്. മങ്കട എസ്ഐ ടി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

English Summery
Gold ornaments robbed from house
إرسال تعليق