മഞ്ചേരി: കുനിയില്‍ ഇരട്ട കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന അഞ്ചു പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഈ മാസം 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
കേസിലെ ഏഴാം പ്രതി മമ്പാട് പുള്ളിപ്പാടം താണിക്കുന്ന് വയലിലകത്ത് ഫിറോസ് ഖാന്‍ (30), എട്ടാം പ്രതി അരീക്കോട് ഉഗ്രപുരം പെരുമ്പറമ്പ് ചീക്കുളം കുറ്റിപ്പുറത്ത്ചാലി റിയാസ് (30), പതിനൊന്നാം പ്രതി കുനിയില്‍ അന്‍വാര്‍ നഗര്‍ നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ ഷറഫുദ്ദീന്‍ (34), പന്ത്രണ്ടാം പ്രതി കുനിയില്‍ സലഫി മസ്ജിനു പിന്‍വശം താമസിക്കുന്ന ആലുംകണ്ടി ഇരുമാംകടവത്ത് സഫറുള്ള (31) ,പതിനെട്ടാം പ്രതി കുനിയില്‍ അന്‍വാര്‍ നഗര്‍ കോലോത്തുംതൊടി അനസ്‌മോന്‍ (20) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തൊണ്ടിമുതലുകള്‍ കണ്ടെടുക്കുന്നതിനുമായി അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍ കസ്റ്റഡിയില്‍ വാങ്ങിയത്.
പന്ത്രണ്ടാം പ്രതി ആലുംകണ്ടി ഇരുമാംകടവത്ത് സഫറുള്ളയുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് സി ജി ഘോഷ നിരസിച്ചു.
English Summery
Five accused remanded in twin murder case
إرسال تعليق