മലപ്പുറം: ജില്ലയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സംവിധാനവും ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 60 ക്ലീനിങ് സ്റ്റാഫിനെ താത്കാലികാടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജുലൈ രണ്ടിന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
ഏഴാം തരം മുതല്‍ പത്താം തരം വരെ പഠിച്ചിട്ടുള്ള 18 നും 48 നും മധ്യേ പ്രായമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമെത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
English Summery
Fever: Deputation of cleaning staff
إرسال تعليق