കോട്ടക്കല്‍: റെയില്‍വെയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം(പി ആര്‍ എസ്) ഓഫീസ് കോട്ടക്കലില്‍ സ്ഥാപിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ 1000 ലൊക്കേഷന്‍ സ്‌കീമുമായി ബന്ധപ്പെട്ടാണിത്.
ഇതിന് സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം ഇന്നത്തെ നഗരസഭാ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ഇതിനായി സൗജന്യ സ്ഥലം, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ അറിയിക്കണമെന്ന് റെയില്‍വെ അധികൃതര്‍ നഗരസഭയോടാവശ്യപ്പെട്ടിരുന്നു. ഇത് സംമ്പന്ധിച്ച കാര്യമാണ് ഇന്നത്തെ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുക.
കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് റെയില്‍വെയുടെ കത്ത് നഗരസഭക്ക് ലഭിച്ചത്. രാവിലെ 11മണിക്ക് നഗരസഭ ഹാളിലാണ് യോഗം.
English Summery
Will establish railway reservation in Kottakal
إرسال تعليق