മലപ്പുറം: കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പ്രഫഷണല്‍ കോഴ്‌സുകള്‍,
എം.ഫില്‍, റ്റി.റ്റി.സി, ബി.എഡ്, സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. പ്രവേശനം ലഭിച്ച് 60 ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ എത്തണം.
അപേക്ഷാ ഫോം തപാലില്‍ ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപ സ്റ്റാംപ് പതിപ്പിച്ച 22ഃ10 സെന്റീമീറ്റര്‍ വലിപ്പമുള്ള കവര്‍സഹിതം അപേക്ഷിച്ചാല്‍ പാലക്കാട് ഫയര്‍ സ്റ്റേഷന് സമീപമുള്ള ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും.
English Summery
Education grant to poor
إرسال تعليق