മലപ്പുറത്തും കോഴിക്കോടും ഭൂചലനം

മലപ്പുറം: മലപ്പുറത്തും കോഴിക്കോടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കരിപ്പൂരില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ്‌. 

ഉച്ചയ്ക്ക് രണ്ട്കാലോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കോട്ടൂളി, പള്ളിക്കണ്ടി, ചാലിയം, മീഞ്ചന്ത, മിഠായിത്തെരുവ്, പയ്യാനക്കല്‍ എന്നിവിടങ്ങളിലാണ് ഉച്ചയ്ക്ക് രണ്ടേ കാലോടെ ശക്തമായി ഭൂമികുലുങ്ങിയത്. 

കല്ലായി, നൈനാന്‍ വളപ്പ്, ഫറോഖ്, മെഡിക്കല്‍ കോളജ്, അരയിടത്തുപാലം, ഒളവണ്ണ എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂമി കുലുങ്ങി. മലപ്പുറം ജില്ലയില്‍ കരിപ്പൂരിലും കൊണ്ടോട്ടിയിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. നാലു സെക്കന്‍ഡോളം നീണ്ടുനിന്ന ഭൂചലനമാണ് മിക്കയിടത്തും അനുഭവപ്പെട്ടത്.

English Summery
Earth quake in Malappuram

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post