അനാഥകളെയും അഗതികളേയും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണം: കാന്തപുരം

കാളികാവ്: അനാഥകളെയും അഗതികളെയും സംരക്ഷിക്കുക എന്നത് മഹത്തായ കാര്യമാണെന്നും അവര്‍ ഒരിടത്തും പരാജയപ്പെടുകയില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ദാറുല്‍ ഇസ്‌ലാം അല്‍ ബദ്‌രിയ്യയുടെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഈ വര്‍ഷത്തേക്കുള്ള കാര്‍ഡ് വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മര്‍ക്കസിന് കീഴില്‍ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും അദ്ദേഹത്തിന് നല്‍കി. 

ചടങ്ങില്‍ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, സെയ്യിദ് അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, പി ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

English Summery
Come forward to protect orphans: Kanthapuram

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم