കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു.


കാളിവ്: കാകാളികാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി സാംസ്‌കാരിക വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എന്‍ മൂസ, വി മുജീബ് റഹ്മാന്‍, കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ കെ മുഹമ്മദാലി, ടി ഹസ്സന്‍, സി ഡി എസ് ചെയര്‍പേഴ്‌സന്‍ ബീന തോമസ് എന്നിവര്‍ സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എസ് എസ് എല്‍ സി പരീക്ഷയില്‍ പഞ്ചായത്തിലെ മികച്ച വിജയികളെ ആദരിക്കുകയും അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരടേയും ബാലസഭ അംഗങ്ങളുടേയും, വിവിധ കലാപരിപാടികളും നടന്നു.
Keywords: Malappauram,Kalikavu, Kudumbashree,

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post