നിലമ്പൂര്‍: കുട്ടികളുടെ എണ്ണം കൂടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കഴിഞ്ഞ വര്‍ഷത്തെ അധ്യാപക തസ്തികകള്‍ തന്നെയാണ് ഇത്തവണയും നിലനിര്‍ത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ പോലെ തല എണ്ണല്‍ ഇത്തവണ വേണ്ടെന്ന് വെച്ചിട്ടുണ്ട്.
അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആറാം ദിവസം തല എണ്ണല്‍ നടത്തി കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും വൈകാതെ നിയമനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കുട്ടികളുടെ തല എണ്ണല്‍ നടന്നിട്ടില്ല. പകരം ജൂണ്‍ 14 ന് സ്‌കൂളുകളിലെ മേധാവികള്‍ കുട്ടികളുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ജൂലായിയില്‍ കുട്ടികളുടെ വിരലടയാളം, കണ്ണിന്റെ പ്രിന്റും ഉള്‍പ്പടെ രേഖപ്പെടുത്തുന്ന യു ഐ ഡി സംവിധാനം ഉപയോഗിച്ച് കണക്കെടുപ്പ് നടത്താനാണ് തീരുമാനം. കണക്കിലെ കൃത്രിമം ഒഴിവാക്കാനാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
കൃത്രിമങ്ങള്‍ ഒഴിവാക്കി യു ഐ ഡി സംവിധാനം ഉപയോഗിച്ച് കണക്കെടുപ്പ് നടത്തിയതിന് ശേഷമാണ് പുതിയ തസ്തികകളും മറ്റും നടപ്പിലാക്കുന്നതെങ്കില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ഇപ്പോള്‍തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ വര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ ഡിവിഷന്‍ തിരിച്ച് കുട്ടികളെ ഇരുത്തുന്നത് നടന്നിട്ടില്ല. മുന്‍ വര്‍ഷത്തെ അധ്യാപക എണ്ണം അതേപടി നിലനിര്‍ത്തിയതാണ് ഒരു ക്ലാസില്‍ തന്നെ കൂടുതല്‍ കുട്ടികളെ ഇരുത്തേണ്ടി വന്നത്. നൂറിലധികം കുട്ടികള്‍ പുതുതായി വന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ വരേ മേഖലയില്‍ ഉണ്ട്. കുട്ടികളുടെ എണ്ണം കൂടിയ ചില സ്‌കൂളുകളില്‍ രക്ഷിതാക്കളില്‍ നിന്ന് പിരിവെടുത്ത് അധ്യാപകരെ നിയമിച്ചിരിക്കുകയാണ്.
ഫലത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കണക്കാക്കി ഡിവിഷനുകള്‍ ഉണ്ടാക്കുകയും അധ്യാപകരെ നിയമുക്കുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം ഉണ്ടാകാറില്ല.
കുട്ടികള്‍ക്ക് ഇത്തവണ സ്‌കൂള്‍ തുറന്നപ്പോള്‍ നല്‍കിയ ആറ് കിലോ അരി കഴിഞ്ഞ വര്‍ഷത്തെ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് അനുവദിച്ചത്. എണ്ണം കൂടിയ സ്‌കൂളുകളില്‍ കൂടുതല്‍ വന്ന കുട്ടികള്‍ക്ക് ആറ് കിലോ അരി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതികമു ള്ള കുട്ടികളുടെ വിവരങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് പ്രധാന അധ്യാപകര്‍.
കുട്ടികള്‍ക്ക് ഇത്തവണ സ്‌കൂള്‍ തുറന്നപ്പോള്‍ നല്‍കിയ ആറ് കിലോ അരി കഴിഞ്ഞ വര്‍ഷത്തെ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് അനുവദിച്ചത്. എണ്ണം കൂടിയ സ്‌കൂളുകളില്‍ കൂടുതല്‍ വന്ന കുട്ടികള്‍ക്ക് ആറ് കിലോ അരി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതികമു ള്ള കുട്ടികളുടെ വിവരങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് പ്രധാന അധ്യാപകര്‍.
ഉച്ചഭക്ഷണ പദ്ധതിയും, മുട്ട, പാല്‍ എന്നിവയുടെ വിതരണത്തിലും യൂണിഫോം വിതരണത്തിലുംപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദിവസക്കൂലിക്കാരാണ് ചില സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകരായി ഉള്ളത്. ഇവരെ മറ്റ് ചുമതലകള്‍ ഏല്‍പ്പിക്കാന്‍ കഴിയാത്തതും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കുന്നുണ്ട്.
മികവുറ്റ പഠനം തേടി സര്‍ക്കാര്‍ സ്‌കൂളുകളിലെത്തിയ കുട്ടികളേയും രക്ഷിതാക്കളേയും സംരക്ഷിക്കാനും നിലനിര്‍ത്താനും ആവശ്യമായ അധ്യാപക തസ്തികകള്‍ അടിയന്തിരമായി ശൃഷ്ടിച്ച് നിയമനം നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
English Summery
Can't got rice for every students
إرسال تعليق