മന്ത്രിസഭാ ഒന്നാം വാര്‍ഷികം: ദുരന്ത നിവാരണ സെമിനാര്‍ ആറിന്

മലപ്പുറം: സംസ്ഥാന മന്ത്രി സഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലിയില്‍ വിപുലമായ പരിപാടികളാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ ആറിന് രാവിലെ 10.30 ന് നഗരസഭ ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ ദുരന്തനിവാരണ സെമിനാര്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും. റവന്യൂ, പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, വൈദ്യുതി, ഫിഷറീസ്,ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെയും പെട്രോളിയം കമ്പനികളിലെയും പ്രതിനിധികള്‍ ക്ലാസെടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി സംയുക്തമായിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പങ്കെടുക്കണം
മലപ്പുറം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ ആറിന് രാവിലെ 10 ന് നഗരസഭാ ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദുരന്ത നിവാരണ സെമിനാറില്‍ ക്ലബ്ബുകളിലെയും സന്നദ്ധ സംഘടനകളിലെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم