തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിങ്ങ് രക്ഷിതാക്കള്‍ക്കായി നടത്തിയ ആര്‍ട്ട് ഓഫ് പേരന്റിങ്ങ് പരിശീലന പരിപാടി സമാപിച്ചു. ‘ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്ഷിതാക്കള്‍ മൂന്ന് ദിവസത്തെ ശില്‍പശാലയില്‍ സംബന്ധിച്ചു. സമാപന ചടങ്ങില്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് സിസ്റ്റര്‍ കാതറിന്‍ ചാക്കോ ആശംസകളര്‍പ്പിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് സെക്ഷന്‍ ഓഫീസര്‍ അബ്ദുള്‍ അഹദ് പതിയില്‍ സ്വാഗതവും പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സഫ് വാന്‍ നന്ദിയും പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫോര്‍ കപ്പിള്‍സ്, ദി ആര്‍ട്ട് ഓഫ് ടീച്ചിങ്ങ് എന്നീ കോഴ്‌സുകള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പഠിതാക്കള്‍ മുന്നോട്ട് വെച്ചു.
രക്ഷിതാക്കള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു
mvarthasubeditor
0
إرسال تعليق