മഞ്ചേരി: വിവാഹബന്ധങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് മഹല്ല് നേതാക്കളും ഖാസി, ഖത്വീബുമാരും ജാഗ്രത പാലിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മുഹ്‌യിസ്സുന്ന അസോസിയേഷന്‍ മഞ്ചേരി ജാമിഅ ഹികമിയ്യയില്‍ സംഘടിപ്പിച്ച പണ്ഡിത സംഗമത്തില്‍ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുഹ്‌യിസ്സുന്ന പ്രസിഡന്റ് കോട്ടക്കല്‍ ഇസ്മാഈല്‍ ബാഖവി അധ്യക്ഷത വഹിച്ചു. സൈതലവി ദാരിമി ആനക്കയം ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, ഉമര്‍ ബാഖവി കൂരിയാട്, കുഞ്ഞാപ്പ ഫൈസി മുടിക്കോട്, ഹികമിയ്യ മാനേജര്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം ബാഖവി മലപ്പുറം, അബ്ദുല്ലപ്പു മുസ്‌ലിയാര്‍ കുട്ടശ്ശേരി, സൂഫി അല്‍ ഖാസിമി, ബശീര്‍ അഹ്‌സനി വടശ്ശേരി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പല്ലാര്‍ ഹസന്‍ ബാഖവി സ്വാഗതവും പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
മഹല്ല് നേതാക്കളും ഖാസി, ഖത്വീബുമാരും ജാഗ്രത പാലിക്കണം
mvarthasubeditor
0
إرسال تعليق