മലപ്പുറം: സ്വാകാര്യ ബസുകളിലെ വിദ്യര്‍ത്ഥികളുടെ യാത്ര സ്വാതന്ത്യം നിഷേധിക്കുന്ന തരത്തില്‍ ലിമിറ്റഡ് ബസുകള്‍ സൂപ്പര്‍ ഫാസ്റ്റുകളാക്കി പണം പിടിച്ച് പറിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ് എസ് എഫ് മലപ്പുറം ജില്ലാ ക്യാംപസ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഇല്ലായ്മ ചെയ്യുന്ന വിധത്തില്‍ ലിമിറ്റഡ് ബസുകളെ കൂട്ടത്തോടെ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമാക്കി മാറ്റുകയാണ് ബസ് മുതലാളിമാര്‍. യാതൊരുവിധ മാനദണ്ഢങ്ങളുമില്ലാതെ നടത്തുന്ന ഇത്തരം നീക്കങ്ങളെ അധികൃതര്‍ ഗൗരവ പൂര്‍വം കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഫാസ്റ്റ് പാസഞ്ചറുകളിലും കെഎസ്ആര്‍ടിസി ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കണ്‍സെഷന്‍ അനുവദിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. യോഗത്തില്‍ പി.ഉസ്മാന്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സികെഎം ഫാറുഖ്, ടി അബ്ദു നാസര്‍ സംബന്ധിച്ചു.
Keywords:SSF, Malappuram, കേരള,
Keywords:SSF, Malappuram, കേരള,
إرسال تعليق