മലപ്പുറം: കരിനിയമങ്ങള്‍ ഉപയോഗിച്ചുള്ള അന്യായമായ ഭീകരവേട്ടക്കെതിരെ പ്രതികരിക്കാന്‍ രൂപീകരിച്ച ഫാബ്രിക്കേറ്റഡ് . കോം എന്ന വെബ്‌സൈറ്റിന്റെ നിര്‍ദേശപ്രകാരം അടിയന്തരാവസ്ഥ ദിനത്തില്‍ നിശബ്ദ അടിയന്തിരാവസ്ഥക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 26ന് വൈകീട്ട് നാലിന് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ അതിജീവന സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സി കെ അബ്ദുല്‍ അസീസ്, അഡ്വ. പി എ പൗരന്‍, ഡോ ആസാദ്, അഡ്വ നന്ദിനി, വിളയോടി വേണുഗോപാല്‍, വി എം ഹസനുല്‍ ബന്ന, ഡോ അബ്ദുസലാം, എ എം അബൂബക്കര്‍, ടി മുഹമ്മദ് വേളം, ശ്രീമിത് ശേഖര്‍, എം ജിഷ, തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സ്‌പോട്ട് ലൈറ്റ് നാടകവും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജലീല്‍ മോങ്ങം, ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയില്‍ എന്നിവര്‍ പങ്കെടുത്തു.
إرسال تعليق