പ്രധാന മന്ത്രിയുടെ തൊഴില്‍ദായക പദ്ധതി: സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷിക്കാം

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ സ്വയം തൊഴില്‍ പദ്ധതിയായ പി.എംഇ.ജി.പി യ്ക്കു കീഴില്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതിന് ഗ്രാമ-നഗര മേഖലകളില്‍ നിന്നുള്ള സംരഭകരില്‍ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു.

ഉത്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ലക്ഷം രൂപവരെയും സേവനം പ്രദാനം ചെയ്യുനനവര്‍ക്ക് 10 ലക്ഷം രൂപ വരെയും മൂലധനച്ചെലവ് വരുന്ന പ്രൊജക്ടുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് 18 വയസ് പൂര്‍ത്തിയാവണം. 

നിര്‍മാണ മേഖലയില്‍ 10 ലക്ഷത്തിനും സേവന മേഖലയില്‍ അഞ്ച് ലക്ഷത്തിനും മുകളില്‍ പദ്ധതി നടപ്പാക്കുന്ന സംരംഭകര്‍ കുറഞ്ഞത് എട്ടാംതരം പാസ്സായവരാകണം. പദ്ധതി ചെലവിന്റെ 15 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. പട്ടികജാതി - പട്ടികവര്‍ഗക്കാര്‍, സ്ത്രീകള്‍, വിമുക്ത ഭടന്‍മാര്‍, വികലാംഗര്‍ക്ക് എന്നിവര്‍ക്ക് മുന്‍ഗണന. 

കൂടുതല്‍ വിവരം ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക്-നഗരസഭാ വ്യവസാ വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക പരിജ്ഞാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ സഹിതം രണ്ട് സെറ്റ് അപേക്ഷ ഉടന്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നല്‍കണം.

English Summery
Applications invited to start industries 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post