വിളക്കുകള്‍ കണ്ണ് ചിമ്മി; എയര്‍പോര്‍ട്ട് റോഡ് ഇരുട്ടില്‍

കൊണ്ടോട്ടി: ദേശീയപാത 213 കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള റോഡ് ഇരുട്ടില്‍ രണ്ട് കിലോമീറ്റര്‍ ദൂരമുള്ള നാല്‌വരിപ്പാതയിലെ ഡിവൈഡറില്‍ സ്ഥാപിച്ച 200 ല്‍ അധികം വിളക്കുകളില്‍ ഒന്ന് പോലും കത്തുന്നില്ല.
കഴിഞ്ഞ വര്‍ഷം എറണാകുളം ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. കൊണ്ടോട്ടി പഞ്ചായത്തുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം തെരുവ് വിളക്കുകള്‍ക്കായി സ്ഥാപിച്ച തൂണില്‍ കമ്പനികള്‍ക്ക് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. വൈദ്യുതി കരവുംകമ്പനി അടക്കണമെന്നും കരാറിലുണ്ടായിരുന്നു.
വിളക്കുകള്‍ കണ്ണു ചിമ്മി മാസങ്ങളായിട്ടും ഇവ പുനഃസ്ഥാപിച്ചിട്ടില്ല. മലബാറിന്റെ അന്താരഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വഴി ഇരുട്ടിലാകുന്നത് എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് റോഡില്‍ ഓവുപാലം അറ്റകുറ്റപ്പണി നടത്തുന്നതും ഇരുട്ടില്‍ വാഹനങ്ങള്‍ക്ക് അപകട ഭീതി പരത്തുന്നു. എയര്‍പോര്‍ട്ട് റോഡില്‍ തന്നെയാണ് ഹജ്ജ് ഹൗസും നിലകൊള്ളുന്നത്. ഹജ്ജ് യാത്രക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എയര്‍പോര്‍ട്ട് റോഡ് ഇരുട്ടില്‍ മുങ്ങുന്നത് ഹാജിമാര്‍ക്കും പ്രയാസമുണ്ടാകും
.Keywords: Malappuram, Calicut, Air[port, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم