മലപ്പുറം: രാജ്യത്തിനും സമൂഹത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പൊലീസ് മേധാവി കെ. സേതുരാമന്‍ അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് എന്‍.വൈ.കെ സംഘടിപ്പിച്ച തീവ്രവാദ-ഭീകരവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഡി.എം. എന്‍.കെ.ആന്റണി അധ്യക്ഷനായിരുന്നു. എന്‍.വൈ.കെ ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ മോഡറേറ്ററായിരുന്നു. മുന്‍ പൊലീസ് സൂപ്രണ്ട് എന്‍. സുഭാഷ് ബാബു, സമദ് മങ്കട, സുമയ്യ, കെ.വി.റാബിയ, ഷാഫി കാടേങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

English summery
Youth must cautioned on anti terror, says K Sethuraman
Post a Comment