മലപ്പുറം: മഴക്കാലത്തുണ്ടാകുന്ന വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല വൈദ്യുത അപകട നിവാരണ യോഗം തീരുമാനിച്ചു. ട്രാന്‍സ്‌ഫോര്‍മറുകളുടെയും വൈദ്യുതി ലൈനുകളുടെയും തകരാറുകള്‍ ഉടന്‍ പരിഹരിക്കും. കടപുഴകി വീഴാറായ മരങ്ങള്‍ മുറിച്ച് മാറ്റും. ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. വൈദ്യുത അപകടങ്ങളുണ്ടായാല്‍ അറിയിക്കേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തും.
ഫീല്‍ഡ് സ്റ്റാഫിനാവശ്യമായ പരിശീലനം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാ ബോധവത്കരണവും പ്രഥമ ശുശ്രൂഷാ പരിശീലനവും നല്‍കും. വൈദ്യുത പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ ഉടന്‍ മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഡി.വൈ.എസ്.പി യു.അബ്ദുള്‍ കരീം, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, ടി.ആര്‍.സുരേഷ്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Will take precautions in rainy season
إرسال تعليق