മലപ്പുറം: സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വിപുലീകരിക്കുവാന്‍ അന്തര്‍ദേശീയ നിലവാരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കാന്‍ ജില്ലാ പഞ്ചായത്ത് നടത്തിയ ചടങ്ങ് ഉദ്ഘാനം ചെയ്തു സസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ, എം.പി ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് അന്തര്‍ദേശീയ നിലവാരമുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്‍കുന്ന കാര്യത്തില്‍ ഏകീകരണമുണ്ടാകുമെന്നും ജനപ്രതിനിധികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണിത് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ എസ്.എസ്.എല്‍.സി വിജയശതമാനം 2001 ല്‍ 33 ശതമാനമായിരുന്നത് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ 92.11 ശതമാനമാക്കാന്‍ കഴിഞ്ഞു. ഇത് ജില്ലാ പഞ്ചായത്തിന്റെ കാര്യക്ഷമതകൊണ്ടാണെന്നും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കൂട്ടായി ശ്രമിച്ചതിന്റെ ഫലമാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സീമാറ്റ് തയ്യാറാക്കിയ പദ്ധതി പത്തോളം നിയോജക മണ്ഡലങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയുടെ മാതൃകയില്‍ കോഴിക്കോടും അക്കാദമി ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂറടി റോസ് ലോഞ്ചില്‍ നടന്ന ചടങ്ങളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 800 ലധികം കുട്ടികളെയും നൂറുശതമനം വിജയം കൈവരിച്ച 87 സ്‌കൂളുകളെയും വിദ്യാഭ്യാസമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. എം.എല്‍.എമാരായ പി.ഉബൈദുള്ള, പി.കെ.ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സക്കീന പുല്‍പ്പാടന്‍, വനജ എന്നിവരും ഉപഹാരങ്ങള്‍ കൈമാറി. വിജയഭേരി ജില്ലാ-കോ-ഓഡിനേറ്റര്‍ ഉമ്മര്‍ അറയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിം കുരുവമ്പലം സ്വാഗതവും അഡ്വ.പി.വി.മനാഫ് നന്ദിയും പറഞ്ഞു. ടി. സലീം മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.

Keywords: School, P.K.Abdurrabb, Education, Malappuram, കേരള,
إرسال تعليق