മലപ്പുറം: ചെങ്ങറ ഭൂ സമരക്കാരെ പുനരധിവസിപ്പിച്ച എടയൂര്‍ പഞ്ചായത്തിലെ കരേക്കാട് മേഖല ഉന്നത തല സംഘം സന്ദര്‍ശിച്ചു.
പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒമ്പതോളം കുടുംബങ്ങളെയാണ് പ്രദേശത്ത് പുരനധിവസിപ്പിച്ചിട്ടുള്ളത്. പുനരധിവസിപ്പിച്ചതിന് ശേഷം ഒന്നര വര്‍ഷമായി അധികൃതര്‍ ഇവരെ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നിര്‍ദേശ പ്രകാരം വിദഗ്ധ സംഘം കരേക്കാട് പുനരധിവാസ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.
പുരധിവസിപ്പിച്ചപ്പോള്‍ അനുഭവിച്ച ദുരിതങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയും വേണ്ട സൗകര്യങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. ഇവര്‍ക്ക് മഴക്കാലത്തിന് മുമ്പ് താത്കാലിക ഷെല്‍ട്ടര്‍ നിര്‍മിക്കുക, ഒരു വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും സ്വന്തമായി വീട് നിര്‍മിച്ച് നല്‍കുക, വീടുകളിലേക്ക് വൈദ്യുതി ലഭ്യമാക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുക, ഗതാഗത സൗകര്യം ഉണ്ടാക്കുക തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തിരമായി തീരുമാനമെടുക്കുമെന്ന് വിദഗ്ധ സംഘം അറിയിച്ചു.
ഡെ. കലക്ടര്‍ വി ജി ഡേവിഡ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിന്ദുരാജ്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജെസിമോള്‍, പി ഡബ്ല്യൂ ഡി ബില്‍ഡിംഗ് അസി. എന്‍ജിനീയര്‍ കെ മിഥുന്‍, വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍മാരായ അജയ്കുമാര്‍, നാസര്‍, സബ് എന്‍ജിനീയര്‍ പി സന്തോഷ്, പി ഡബ്ല്യൂ ഡി അസി. എന്‍ജിനീയര്‍ അബ്ദുല്‍ ബശീര്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ കെ പി അബ്ദുസമദ് എന്നിവരുടെ നേതൃത്വത്തിലാണ് പുനരധിവാസ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.

إرسال تعليق