മഞ്ചേരി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു. മഞ്ചേരിയില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഇക്കഴിഞ്ഞ 29ന് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നാല്പത്തിയഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഇയാളുടെ ഇടതു കയ്യിലെ മൂന്നു വിരലുകള്‍ മുറിഞ്ഞ നിലയിലാണ്. വലതു ചെവിയില്‍ മുറിക്കലയുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
English Summery
Unknown dead in hospital
إرسال تعليق