തിരൂരങ്ങാടി:ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡ്കരിപറമ്പില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് പൊതുയോഗം നടത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് കുട്ടി മുന്‍ഷി അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ കോട്ടുമല, അരിമ്പ്ര മുഹമ്മദ്, എംകെ ബാവ, വിപി കുഞ്ഞാമു, കെ രത്‌നാകരന്‍, എം ബീരാന്‍കുട്ടി പ്രസംഗിച്ചു.
പൊടു യോഗത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. ഇവിടെ ഉപതെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പൊതുയോഗത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Keywords:Malappuram, Congress , Public meeting
إرسال تعليق