പൊന്നാനി: വെളിയംങ്കോട്ടെ ശരീഫ് വധശ്രമക്കേസിലെ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. അയ്യോട്ടിച്ചിറ സ്വദേശികളായ പളളിയകായില്‍ അബ്ദുല്‍ ഇര്‍ഫാന്‍(21) പുളിക്കല്‍ ഫര്‍ശാദ് (20) എന്നിവരെയാണ് പൊന്നാനി സി ഐ അബുദുല്‍ മുനീര്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. കേസില്‍ 10 പേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ശരീഫിനെ മാരകമായി വെട്ടി പരുക്കേല്‍പ്പിച്ചതിന് ശേഷം മുങ്ങിയ ഈ സംഘം പല സ്ഥലങ്ങളിലായി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി വെളിയംങ്കോട് അയ്യോട്ടിച്ചിറയിലും തണ്ണിതുറയിലും പോലീസ് തെരച്ചില്‍ തുടരുകയാണ്. സി പി ഐ പ്രവര്‍ത്തകനും എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറിയുമായ വെളിയംങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി തുരത്തുമ്മല്‍ ശരീഫ്(28) നു നേരെ കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഒരു സംഘം ക്രിമുനലുകള്‍ വധശ്രമം നടത്തുകയായിരുന്നു. അക്രമികളുടെ തലക്കുനേരെയുള്ള വടിവാളുകൊണ്ടുള്ള വെട്ട് ശരീഫ് കൈകള്‍ കൊണ്ട് തടത്തതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. അക്രമത്തില്‍ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഓട്ടം കഴിഞ്ഞ് വാഹനവുമായി വീട്ടിലേക്കുപോകമ്പോഴാണ് വടിവാളടക്കമുള്ള ആയുധങ്ങളുമായി സംഘം ശരീഫനെ അക്രമിച്ചത്. ബൈക്കിലെത്തിയായിരുന്നു അക്രമം. കുന്ദംകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷെരീഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശരീഫ് ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പൊന്നാനി സി ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അയ്യോട്ടിച്ചിറയിലെ ഒരു പെട്രോള്‍ പമ്പില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിടുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ ഇരുവിഭാഗവും തമ്മിലുള്ള അടിപിടിയില്‍ മധ്യസ്ഥനായതാണ് ശരീഫിനോട് അക്രമികള്‍ക്കുള്ള വിരോധത്തിന് കാരണമായി ചൂണ്ടികാണിക്കുന്നത്. വന്‍ പ്രതിഷേധമാണ് ശരീഫ് വധശ്രമത്തിനെതിരെ വെളിയംങ്കോട് മേഖലിയില്‍ ഉടലെടുത്തത്. സി പി ഐ ജില്ലാകമ്മറ്റി അംഗം എന്‍ കെ സൈനുദ്ദീന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
English Summery
Two arrested in Sherif murder case
Post a Comment